അങ്കമാലി: യാത്ര സുഗമമാക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സിഗ്‌നൽ ലൈറ്റുകൾക്ക് മുന്നിൽ കയറ്റിനിറുത്തി ഗതാഗതതടസം സൃഷ്ടിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിച്ചു . ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും അപകടകരമായുള്ളതും യാത്രക്കാർക്ക് തടസം ഉണ്ടാക്കുന്നതുമായവ നീക്കം ചെയ്യുന്നതിന് വിവിധ വകുപ്പുകൾക്ക് അറിയിപ്പ് നൽകി. ടെൽക്ക് മേൽപ്പാലത്തിന് മുൻപായുള്ള തടസങ്ങൾ ഫയർഫോഴ്‌സിന്റെ സഹായത്തോടെ നീക്കംചെയ്തു.
ജോ.ആർ.ടി.ഒ കെ.കെ. രാജീവ്, എം.വി.ഐമാരായ ബിജു ഐസക്, എ.എ. താഹിറുദ്ദീൻ, എ.എം.വി.ഐമാരായ സിജു ജോസഫ്, പി.എസ്. ഷിജു എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.