കുറുപ്പംപടി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് കുട്ടികൾക്ക് സ്മാർട്ട് ഫോൺവിതരണം ചെയ്തു. വാഴക്കുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പട്ടികജാതി വികസന ഓഫീസ് ജീവനക്കാരൻ എസ്. ശ്രീനാഥ് ഫോൺ കൈമാറി. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സിന്ധു സന്നിഹിതയായിരുന്നു.