കൊച്ചി: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന വടുതല, അറ്റ്‌ലാന്റിസ്, വാത്തുരുത്തി റെയിൽവെ മേൽപ്പാലങ്ങളുടെ പദ്ധതി നിർവഹണ പുരോഗതി ജനപ്രതിനിധികൾ വിലയിരുത്തി .ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക്, ബന്ധപ്പെട്ട സ്‌പെഷ്യൽ തഹസിൽദാർമാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സാമൂഹിക ആഘാതപഠന ഏജൻസിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും കളക്ടറുമായി കൂടിയാലോചിച്ചു നീങ്ങുമെന്നും ഹൈബി പറഞ്ഞു.