പെരുമ്പാവൂർ: ഊർജഉപഭോഗവും പരിസ്ഥിതി ആഘാതവും കുറക്കുന്നതിനായി കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന നിലാവ് പദ്ധതി വാഴക്കുളം പഞ്ചായത്തിൽ പ്രസിഡന്റ് ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾ അസ്സിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, സെക്രട്ടറി രമേശ്, കെ.എസ്.ഇ.ബി എ.ഇ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.