പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വാഴക്കുളം ഫാമിലി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തകരെ ആദരിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 ആശാ പ്രവർത്തകർക്ക് മാസ്‌ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവ അടങ്ങിയ കിറ്റ് ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൾ അസീസ് ലീഡർ ലൈല ഗഫൂറിന് കൈമാറി. വൈസ് പ്രസിഡന്റ് പി.എ. ജലാൽ, ഡയറക്ടർ പി.എ. അനീഷ് കുമാർ, സെക്രട്ടറി ഫാത്തിമ, ഡോ. അജയ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, പി.എസ്. വിബിൻ എന്നിവർ പ്രസംഗിച്ചു.