congress-paravur
വനംകൊള്ള ജൂഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പറവൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ.

പറവൂർ: വിവിധ ജില്ലകളിൽ സർക്കാർ ഒത്താശയോടെ നടന്ന കോടികളുടെ വനംകൊള്ളയെക്കുറിച്ച് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ നടത്തി. പറവൂർ ടൗൺ മണ്ഡലം കമ്മിറ്റി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സാജു തോമസ്, ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു. പുത്തൻവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡേവീസ് പനയ്ക്കൽ, വി എസ് അനിക്കുട്ടൻ, പി.കെ ഉല്ലാസ്, രഞ്ജിത് മാത്യു, സുനിൽ കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് കരുമാല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ മുസ്ലീംലീഗ് ജില്ലാ ജനറൽസെക്രട്ടറി അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. എ.എം. അലി അദ്ധ്വക്ഷത വഹിച്ചു. കെ.ആർ. നന്ദകുമാർ, പി.എ. സക്കീർ, വി.കെ. അനിൽകുമാർ, കെ.എ. ജോസഫ്‌, വി.കെ. അബ്ദുൾ അസീസ്, ഫ്രാൻസീസ് പഞ്ഞിക്കാരൻ, ജി.വി. പോൾസൺ, ടി.എ. മുജീബ്, പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂത്തകുന്നം വില്ലേജ് ഓഫീസിന് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ലാജു ഉദ്ഘാടനം ചെയ്തു. അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി. ദിലീപ്കുമാർ. എം.ഡി. മധുലാൽ, സുഗതൻ മാല്യങ്കര, ടി.കെ. ഷാരി, കെ.കെ .ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് ആലങ്ങാട് മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. സുനിൽ തിരുവാലൂർ അദ്ധ്യക്ഷത വഹിച്ചു. ബാബു മാത്യു, പി.കെ. സുരേഷ്ബാബു, എം.പി. റഷീദ്, സന്തോഷ് പി. അഗസ്റ്റിൻ, എബി മാഞ്ഞൂരാൻ, അഷ്റഫ് പാനായിക്കുളം, പി.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു. ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിക്കര വില്ലേജ് ഓഫീസിന് മുന്നിൽ യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, കെ.എസ്. ബിനോയ്, സി.എം. രാജഗോപാൽ, സീന സജീവ് തുടങ്ങിയവർ സംസാരിച്ചു. ചിറ്റാറ്റുകര മണ്ഡലം യു.ഡി.എഫ് കമ്മിറ്റി മന്ദത്ത് നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കൊച്ചുത്രേസ്യ ജോയ് ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുള്ള, വസന്ത് ശിവാനന്ദൻ, എ.ഐ. നിഷാദ്, ടി.കെ. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.