nirmalaschool
നിർമ്മല പബ്ലിക് സ്കൂളിലെ ഡിജിറ്റൽ വായനശാലയുടെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി റവ. മോൺ.ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഓൺലൈനിൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: നിർമ്മല പബ്ലിക് സ്കൂളിലെ ഡിജിറ്റൽ വായനശാലയുടെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി റവ. മോൺ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ നിർവഹിച്ചു. ഡിജിറ്റൽ ഇന്ത്യ മിഷന്റെ ഭാഗമായി സൊസൈറ്റി ഒഫ് ഇ-ഗവേർണൻസ് ഡിജിറ്റൈസേഷൻ ഡാറ്റാ സെന്ററിന്റെ സഹകരണത്തോടെയാണ് നിർമ്മല പബ്ലിക് സ്കൂളിൽ ഇ-വായന സാധ്യമാക്കിയത്. ഒന്നിലധികം പേർക്ക് ഒരേ സമയം ഒരേ പുസ്തകം വായിക്കാമെന്നതും ഡിജിറ്റൽ ലൈബ്രറിയുടെ സവിശേഷതയാണ്. ഫാ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഓൺലൈനിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.മാത്യു .എം. മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജ് അദ്ധ്യാപിക അനു ജോയ് ചെമ്പരത്തി മുഖ്യാതിഥിയായി. റവ.സി. ജ്യോതിസ് എഫ്.സി.സി , സ്റ്റാഫ് പ്രതിനിധി മഞ്ജു.കെ.മാത്യു എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോസഫ് പൊന്നേത്ത്, സ്കൂൾ ലീഡർ അമല ബി ഹെഡ്മിസ്ട്രസ് റവ. സി.ജോസിൻ എഫ്.സി.സി , ലൈബ്രേറിയൻ ആശ മാനുവൽ എന്നിവർ നേതൃത്വം നൽകി. പുസ്തക നിരൂപണം, കവിതാലാപനം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.