ആലുവ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം ആലുവ നഗരാതിർത്തിക്കുള്ളിൽ 8,000 പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. നഗരാതിർത്തിക്കുള്ളിലെ കർഷകർക്കും ഭവനങ്ങളിൽ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള തൈകളാണ് കൗൺസിലർമാർ മുഖേന വിതരണം ചെയ്യുന്നത്. കൗൺസിലർമാർ കൃഷിഭവനുമായി ബന്ധപ്പെട്ട് തൈകൾ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.