കിഴക്കമ്പലം: പെരിങ്ങാല എം.എൽ.എ ഹെൽപ് ഡെസ്ക്കും എഫ്.എ.സി.ടി അമ്പലമേട് ഡിവിഷിന്റെയും സംയുക്ത സഹകരണത്തോടെ പൊതു ഇടങ്ങളുടെ ശുചീകരണവും അണുനശീകരണവും നടത്തി. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എം.അബ്ദുൾകരീം, വി.എ. മോഹനൻ, ടി.എ.റഹീം, സി.എം സത്താർ,വി.പി. മനു, ടി.പി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.