ആലുവ: മുസ്ലീം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അണുനശീകരണം മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ഹംസ പാറക്കാട്ട് ഉദ്ഘാടനം ചെയ്തു. ട്രാഫിക്‌സ്റ്റേഷൻ, റെയിൽവേസ്റ്റേഷൻ, ആർ.എം.എസ് ഓഫീസ്, സെൻട്രൽ മസ്ജിദ് എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സജീർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, എം.എ. സെയ്തുമുഹമ്മദ്, ജിന്നാസ് കുന്നത്തേരി, സുഫീർ ഹുസൈൻ എന്നിവർ സംസാരിച്ചു.