crime

മുവാറ്റുപുഴ: മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ്‌ മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വഴപ്പിള്ളി കള്ളുഷാപ്പിന് സമീപത്തു നിന്ന് 1.25 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുന്നത്തുനാട് കാരളം കൊല്ലംകുടിയിൽ എൽദോസ് ബിനുവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി. റെയ്ഡിൽ പ്രിവന്റീവ്‌ ഒഫീസർമാരായ ഇബ്രാഹിം കെ.എസ്‌, കെ.കെ. വിജു, സിവിൽ എക്സൈസ്‌ ഒഫീസർമാരായ കബീർ പി.എം, റോബി കെ.എം, ഷിജീവ്‌ കെ.ജി., അഭിലാഷ്‌ ടി.ആർ, മിധുൻ സൈമൺ, അബ്ദുള്ളക്കുട്ടി കെ.എം, ഡ്രൈവർ അഫ്സൽ കെ.എച്ച്. എന്നിവരും പങ്കെടുത്തു.