വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ രണ്ട് വാർഡുകൾ അടച്ചിട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .6, 20 വാർഡുകളാണ് അടച്ചിട്ടത്. പഞ്ചായത്തിലെ മൊത്തം കൊവിഡ് ബാധിതരിൽ പകുതിയോളം പേരും ഈ രണ്ടു വാർഡുകളിലായാണുള്ളത്. ഇതേത്തുടർന്നാണ് പഞ്ചായത്തുതല ആർ.ആർ.ടി യോഗംകൂടി തീരുമാനമെടുത്തത്.