കളമശേരി: കളമശേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഓൺലൈൻ പഠന സഹായ വിതരണം നടത്തി. എൻ.ഐ-ടി.സി അലൂമ്‌നി അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ, സ്കൂളിന് 12 ടാബും, കെയ്റോൺ എന്ന സ്ഥാപനം നാല് ടാബും നൽകി. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച് .എം . പ്രവീൺകുമാർ, സീനിയർ അസിസ്റ്റന്റ് ശാലിനി പൈ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.