seema
വെസ്റ്റ് വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുളള വെൽഫെയർ വില്ലേജിലെ കുട്ടികളുടെ പഠനാവശ്യത്തിന് നടി സീമ ജി. നായർ സ്മാർട്ട് ഫോൺ കൈമാറുന്നു

ആലുവ: നിർദ്ധനരെ സംരക്ഷിക്കുന്ന വെസ്റ്റ് വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുളള വെൽഫെയർ വില്ലേജിലെ കുട്ടികളുടെ പഠനാവശ്യത്തിന് നടി സീമ ജി. നായർ 10 സ്മാർട്ട് ഫോൺ നൽകി. ബി.ഡി.കെ ജില്ലാ സെക്രട്ടറി വിനു നായർ, മനോജ് എന്നിവരുടെ സ്‌നേഹ ഫെയ്‌സ് ബുക്ക് ചാരിറ്റി കൂട്ടായ്മവഴി നോട്ട് ബുക്കും പേനകളും നൽകി. ചെയർമാൻ ഡോ. മൻസൂർ ഹസൻ. വൈസ് ചെയർമാൻ മുഹമ്മദ് ഇക്ബാൽ, ആസിഫലി കോമു, ഹംസ കോയ എന്നിവർ സംസാരിച്ചു. മരുന്നുകളും ട്രസ്റ്റിന് കൈമാറി.