മൂവാറ്റുപുഴ: പുസ്തകവണ്ടിയുമായി ഈസ്റ്റ് മാറാടി സ്കൂൾ അദ്ധ്യാപകർ വീടുകളിൽ. വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണ് പുസ്തകവണ്ടി.പി.എൻ. പണിക്കരുടെ സന്ദേശമുൾക്കൊണ്ട് യാത്ര തിരിച്ച പുസ്തകവണ്ടി സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ സി.പി ഫ്ലാഗ് ഓഫ് ചെയ്തു. അദ്ധ്യാപകരായ അനിൽകുമാർ, ഗിരിജ എം.പി.,ഗ്രേസി കുര്യൻ, ഷീബ എം.ഐ, ഹണിവർഗീസ്, രതീഷ് വിജയൻ എന്നിവരാണ് പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നത്.