പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ വനം കൊള്ളക്കെതിരെ യു.ഡി. എഫ് ആഹ്വാനം ചെയ്ത ധർണാസമരം പെരുമ്പാവൂർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നടന്നു. കേരളത്തിലെ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സംസ്ഥാന സർക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു. യു.ഡി.എഫ്. വാഴക്കുളം നോർത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുടിക്കൽ വനം ഡിപ്പോയുടെ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. വാഴക്കുളം നോർത്ത് മണ്ഡലം കമ്മിറ്റി ചെയർമാൻ ഷമീർ തുകലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ അഷറഫ് ചീരേക്കാട്, ഫൈസൽ മനയിൽ, നൗഫി കരീം, മാറംപള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ജലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വില്ലേജ് ഓഫീസിന് മുന്നിൽ അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ബ്‌ളോക്ക് വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, അലിമൊയ്തീൻ, എൽദോ മോസസ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, താജുദ്ദീൻ, വി. എച്ച്. മുഹമ്മദ്, അൻസാർ, കെ. എച്ച്. കുഞ്ഞബ്ദുള്ള, അൻസാർ അസീസ്, എൽദോ ചുണ്ടക്കാടൻ, എം.വി. പൗലോസ്, എൻ.പി. പീറ്റർ, ഷിഹാബ് മിനിക്കവല, ഷിഹാബ് മരോട്ടിചോട്, വർഗീസ്, ബഷീർ, അസൈനാർ, അബ്ബാസ്, മനാഫ്, ബഷി കുമാർ, ബാബു പെരുമാനി, മോബി തുടങ്ങിയവർ പങ്കെടുത്തു.
അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു.
വെങ്ങോല വില്ലേജ് ഓഫീസിന് ഡി.സി.സി ജനറൽ സെകട്ടറി വി.എം. ഹംസ ഉദ്ഘാടനം ചെയ്തു. കോൺസ് മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷിബു മീരാൻ, എം.എം. സുധീർ, ജോർജ് കിഴക്കുമ്മശേരി, എം.കെ. ഖാലിദ്, എം.പി. ജോർജ്, പഞ്ചായത്ത് അംഗം പി.പി. എൽദോസ് എന്നിവർ പ്രസംഗിച്ചു.
കോടനാട് വില്ലേജ് ഓഫീസിന് മുന്നിൽ കെ.പി.സി.സി അംഗം കെ. എം. എ സലാമും കൂവപ്പടി വില്ലേജ് ഓഫീസിന് മുന്നിൽ ഒ. ദേവസിയും ഒക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ സി.ജെ. ബാബുവും ഉദ്ഘാടനം ചെയ്തു.