അങ്കമാലി: കേസുകളുടെ ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമായി എറണാകുളം റൂറൽ ജില്ലയിൽ ഫോറൻസിക് ലാബ് സജ്ജമായി. ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. അങ്കമാലി പൊലീസ് സ്റ്റേഷൻ വളപ്പിൽ രണ്ടു നിലകളിലായി 3500 സ്ക്വയർ മീറ്റർ കെട്ടിടത്തിലാണ് ലാബ് പ്രവർത്തിക്കുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് പുതിയ ലാബ്. റൂറൽ ജില്ലയിലെ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ലാബിന്റെ പ്രവർത്തനം വേഗം പകരുമെന്ന് റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു.