കൊച്ചി: കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകർക്കുന്നതാണെന്ന് കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ സാന്ത്വം. പ്രൊഫ. എം.ജി.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന വാർഷിക യോഗത്തിൽ എ.കെ.പി.സി.ടി.എ പ്രസിഡന്റ് ഡോ.ജോജി അലക്‌സ്, ജനറൽ സെക്രട്ടറി ഡോ. പത്മനാഭൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ. പി .മമ്മദ് (പ്രസിഡന്റ്) പ്രൊഫ.കെ .ശശിധരൻ ,ഡോ. ആർ .ബി. രാജലക്ഷ്മി (വൈസ് പ്രസിഡന്റുമാർ) പ്രൊഫ. എ .പ്രതാപചന്ദ്രൻ നായർ (ജനറൽ സെക്രട്ടറി) പ്രൊഫ.ടി .എൻ. മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.