കൊച്ചി: യു .ജി. സി നിർദ്ദേശിച്ച ജീവൻ കൗശൽ പദ്ധതി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാൻ കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസ് തീരുമാനിച്ചു. ആശയവിനിമയ, പ്രൊഫഷണൽ/തൊഴിൽ മേഖലയിലെ വിജയം, ടീമായുള്ള പ്രവർത്തനം, നേതൃത്വപരവും നിർവഹണപരവുമായ ശേഷി വികസിപ്പിക്കൽ സാർവലൗകിക മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളൽ എന്നിവയ്ക്കാവശ്യമായ മുപ്പതോളം നൈപുണ്യങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് ജീവൻ കൗശൽ. ഇതിനായി ആദ്യത്തെ നാല് സെമെസ്റ്ററുകളിൽ എല്ലാ ആഴ്ചയും നാലു മണിക്കൂർ വീതം നുവാൽസ് മാറ്റി വയ്ക്കും. ജീവൻ കൗശൽ പദ്ധതി ഉൾപ്പെടുത്തുന്ന രാജ്യത്തെ ആദ്യ നിയമ സർവകലാശാലയായി നുവാൽസ്.