ഉദയംപേരൂർ : ഗാർഹിക പീഡന പരാതി പറയാൻ ടെലിപ്രോഗ്രാമിൽ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും, പുച്ഛ ഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂർ കൊച്ചുപള്ളിയിൽ കോൺഗ്രസ്സ് പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധയോഗം നടത്തി. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺ ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത പ്രതിഷേധയോഗത്തിൽ ബാരിഷ് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.രാജു, സുനിൽ രാജപ്പൻ, പി.സി.ബിനേഷ്, ബെന്നി എബ്രഹാം, സെജോ ജോൺ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ സംസാരിച്ചു.