cheriyam

കൊച്ചി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ചു മാറ്റാൻ കൽപ്പേനി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകി. കൽപ്പേനി സ്വദേശിയുടേതാണ് കെട്ടിടം. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ റവന്യൂ അധികൃതർ പൊളിക്കുമെന്നും ചെലവ് കെട്ടിട ഉടമയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.