കളമശേരി: ഏലൂരിലെ ദേശാഭിമാനി ഏജന്റും സി.പി.ഐ .എം പ്രൊമീതിയൻ ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ കെ. എൻ. രവീന്ദ്രനെ അനുസ്മരിച്ചു. പ്രൊമീതിയൻ വായനശാലാ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി. വി. ശ്വാമളൻ അദ്ധ്യക്ഷനായി. കെ .എൻ. ഗോപിനാഥ് , എ .ഡി .സുജിൽ, പി. എ .ഷെറീഫ്, ശ്രീദേവി ടീച്ചർ, എം .എസ് .ശിവശങ്കരൻ , പി 'ജെ .സെബാസ്‌റ്റ്യൻ, എ. എ.ജോഷി, ടി .ജെ .പിയുസ് തുടങ്ങിയവർ സംസാരിച്ചു.