pachalam
എസ്. എൻ.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ പഠനോപകരണ വിതരണം പച്ചാളം ശാഖയിൽ ചൈത്രദേവിന് നൽകി സെക്രട്ടറി ഡോ. എ.കെ. ബോസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റിന്റെ പദ്ധതിയുടെ ഭാഗമായി പച്ചാളം ശാഖയിൽ പഠനോപകരണവിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് പഠനോപകരണങ്ങൾ ചൈത്രദേവിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി, വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, കമ്മറ്റിയംഗം ടി.സി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.