കൊച്ചി: ശാരീരിക മാനസിക പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകാൻ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ വനിതാ പരാതിപരിഹാര സെൽ രുപീകരിച്ചു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മുൻ പ്രിൻസിപ്പലും വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന അദ്ധ്യക്ഷയുമായ ഡോ.പി.വി. പുഷ്പജയാണ് സെൽ അദ്ധ്യക്ഷ. അഭിഭാഷകരായ അഡ്വ: ബാലഗിരിജാമ്മാൾ (തിരുവനന്തപുരം), അഡ്വ. ഗ്ലോറി ജോർജ് (വയനാട്) അഡ്വ. ഷൈനി ജോർജ് (പത്തനംതിട്ട), അഡ്വ. ഷീബ (തൃശൂർ), വള്ളക്കടവ് വി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ മിനി ജയകൃഷ്ണൻ, അദ്ധ്യാപികയായ ലിസി ജേക്കബ് എന്നിവരാണ് സമിതിയംഗങ്ങൾ. വിവരങ്ങൾ അറിയിക്കാൻ: 7025566555, 9895307260