കൊച്ചി: പരാതി പറയാൻ വിളിച്ച യുവതിയോട് ധിക്കാരത്തോടെ പെരുമാറിയ വനിത കമ്മിഷൻ അദ്ധ്യക്ഷ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനിമോൾ, സെക്രട്ടറി ലിജ, കമണ്ഡലം പ്രസിഡന്റുമാരായ ബെൻസി ബെന്നി, ഷൈല തദേവൂസ്, കൗൺസിലർ മിന്ന വിവേര, ജോസ് മി എന്നിവർ പങ്കെടുത്തു.