പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്ര കവാടത്തിനു മുന്നിലെ ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ മാസം 12 ന് അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രസിഡന്റ് കെ.വി.സരസൻ നൽകിയ പരാതിയിൽ പറയുന്നു.