കളമശേരി: ഗവ. സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ, കരിപ്പായി യൂണിറ്റുകൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ സി.പി.ഐ.എം കളമശേരി ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ.ബി. വർഗീസ് ഹെഡ്മാസ്റ്റർ പ്രവീൺ കുമാറിന് പഠനോപകരണങ്ങൾ കൈമാറി. ലോക്കൽ സെക്രട്ടറി ടി. ടി. രതീഷ്, ബ്ലോക്ക് സെക്രട്ടറി എ .ആർ .രഞ്ജിത്ത്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി .കെ .ദിനേശ്, പി .എസ് .നിഖിൽ, ബാലു രവീന്ദ്രൻ, ശ്യാംജിത്ത് ജോഷി തുടങ്ങിയവർ പങ്കെടുത്തു.