biju-sarama
പടുവൻമഠം ബിജു

 അംഗീകൃത തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകിയ സംഭവം

കൊച്ചി: കേരളത്തിലെ പട്ടികജാതിക്കാരി​ലെ ഏക തന്ത്രിയായ തനിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് കള്ളപ്പരാതി​കളുമായി​ ജാതിപ്പോര് നടത്തുകയാണെന്ന് പടുവൻമഠം ബിജു നാരായണ ശർമ്മ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പേര് ദുരുപയോഗിച്ചതായി ബിജുവിനെതിരെ ദേവസ്വം സ്പെഷ്യൽ കമ്മിഷണർ എൻ.ജ്യോതി തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ച വടക്കൻ കേരളത്തിലെ ഏക തന്ത്രിവര്യനാണെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ബി​ജു ചെറുമൻ മലവാരി​പ്പാട് എന്നറി​യപ്പെടുന്ന ബിജു ഫേസ്ബുക്ക് പോസ്റ്റി​ട്ടെന്നാണ് ബോർഡിന്റെ പരാതി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ കാവുതീണ്ടൽ ദിനത്തിൽ കോഴിയെ വെട്ടിയതി​ന് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രശ്നം മറയാക്കി തനിക്കെതിരെ ജാതിഭ്രഷ്ടി​ന് ശ്രമി​ക്കുകയാണ് ദേവസ്വം ബോർഡെന്ന് ബിജു പറഞ്ഞു.

ദേവസ്വം ബോർഡുകളിലെ ശാന്തിനി​യമനത്തി​ന് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ അംഗീകാരമുള്ള തന്ത്രിയാണ് താൻ. തന്റെ ശി​ഷ്യർ കൊച്ചിൻ, തി​രുവി​താംകൂർ ദേവസ്വം ബോർഡുകളി​ൽ ശാന്തി​വൃത്തി​ ചെയ്യുന്നുണ്ട്. 2017ൽ കൊച്ചി​ൻ ദേവസ്വം ബോർഡ് തന്നെയാണ് തന്നെയും തന്ത്രി​യായി​ അംഗീകരി​ച്ച് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​ന് പട്ടി​ക നൽകി​യത്. ഇങ്ങി​നെ കൊച്ചി​ൻ ദേവസ്വം അംഗീകരി​ച്ച വടക്കൻ കേരളത്തി​ലെ ഏക തന്ത്രി​ താനാണ്. ശാക്തേയ ആരാധനയുടെ പേരുപറഞ്ഞ് മുമ്പേ തന്നെ പട്ടി​കയി​ൽ നി​ന്ന് ഒഴി​വാക്കാൻ ശ്രമം നടന്നി​ട്ടുണ്ടെന്നും ബി​ജു പറഞ്ഞു.

കാരുമാത്ര വിജയൻ തന്ത്രിയുടെയും വടകര കബർഗിനി അമ്മയുടെയും ശിഷ്യനാണ് 36കാരനായ ഇദ്ദേഹം. മലപ്പുറം ഏലംകുളം സ്വദേശി​യായ ചെറുമൻ സമുദായക്കാരനായ ബി​ജു മലപ്പുറം മേലാറ്റൂരി​ലെ ആദി​മാർഗി​ മഹാചണ്ഡാള ആശ്രമാധി​പനുമാണ്. കേരളത്തി​ലെമ്പാടും അനുയായി​കളുമുണ്ട്. മൃഗബലി​യി​ലും മറ്റും വി​ശ്വസി​ക്കുന്ന ശാക്തേയാരാധന, മലവാര പൂജകളുടെ പ്രചാരകനുമാണ്.

കൊച്ചി​ൻ ദേവസ്വം ബോർഡുമായി​ ബന്ധമി​ല്ല

കൊച്ചി​ൻ ദേവസ്വം ബോർഡുമായി​ ബി​ജു ചെറുമൻ മലവാരി​പ്പാടി​ന് ഒരു ബന്ധവുമി​ല്ല. ബോർഡ് ഇദ്ദേഹത്തെ അംഗീകരി​ച്ചി​ട്ടി​ല്ല. ജാതീയമായ വി​വേചനത്തി​ന്റെ പ്രശ്നമേയി​ല്ല.

വി​.നന്ദകുമാർ, പ്രസി​ഡന്റ്

കൊച്ചി​ൻ ദേവസ്വം ബോർഡ്

നി​യമയുദ്ധത്തി​നി​റങ്ങും

പട്ടി​കജാതി​ക്കാരനായ തന്നെ തന്ത്രി​യായി​ അംഗീകരി​ക്കാൻ വരേണ്യർക്കുള്ള വൈഷമ്യമാണ് യഥാർത്ഥ പ്രശ്നം. ഇതി​നെ നി​യമപരമായി​ നേരി​ടും. അടി​സ്ഥാനമി​ല്ലാത്ത പരാതി​കൾ നൽകി​യതി​ന് വേണ്ടി​വന്നാൽ പട്ടി​കജാതി​ പീഡന നി​രോധന നി​യമ പ്രകാരവും പോരാടും.

പടുവൻമഠം ബിജു നാരായണ ശർമ്മ