കൊച്ചി: കർഷകരെ മറയാക്കി കാട്ടുകള്ളന്മാരെ സഹായിച്ച സർക്കാരാണിതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ. വനം, റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എം.എൽ.എ പറഞ്ഞു. മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി.
നേതാക്കളായ കെ.വി.പി കൃഷ്ണകുമാർ, ജെ.ബി. ഭട്ട്, ദിനേശ് കർത്ത, പി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.