കൊച്ചി: ഗുരുപൗർണ്ണമി പോലുള്ള ഉദാത്തമായ മഹാകാവ്യരചനയിലൂടെ മലയാളികളെ പ്രചോദിപ്പിച്ച കവി എസ്.രമേശൻ നായരെ കേരളത്തിന് മറക്കാനാകില്ലെന്ന് പ്രശസ്ത സംഗീത സംവിധായകൻ കെ.എം.ഉദയൻ പറഞ്ഞു. എസ്.എൻ.ഡി.പി. കലൂർ ശാഖാ യോഗവും ചതയോപഹാര ഗുരുദേവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച എസ്.രമേശൻ നായർ അനുസ്മരണ സായാഹ്നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് പി.ഐ.തമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ സ്വാഗതം പറഞ്ഞു. പി. എം.മനീഷ് ,അർജ്ജുൻ ഗോപിനാഥ് കെ.ബി.സുരേഷ് ലാൽ, എൻ.കെ.മോഹനൻ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി ഐ.ആർ.തമ്പി നന്ദി പറഞ്ഞു.