k-s-u
വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈ നെതിരെ കെ.എസ്.യു.കമ്മശേരി മണ്ഡലം കമ്മിറ്റി ഇടപ്പള്ളിയിൽ നടത്തിയ പ്രതീകാത്മക ശുദ്ധികലശം

കളമശേരി: സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന എം .സി .ജോസഫൈനെതിരെ കെ.എസ്.യു കളമശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ഇടപ്പള്ളി ടോളിൽ എം. സി .ജോസഫൈന്റെ കോലത്തിൽ ചാണകവെള്ളം കലക്കി ചൂലിനടിച്ച് പ്രതിഷേധാത്മക ശുദ്ധികലശം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി മിവാ ജോളി, കുസാറ്റ് സെനറ്റ് മെമ്പർ റഹ്മത്തുള്ള മൂന്നാലിങ്ങൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസീഫ് അടംബയിൽ, ഭാരവാഹികളായ യാസീൻ, മുഹമ്മദ് റിസ്വാൻ, അദുൽ ഷാജി എന്നിവർ പങ്കെടുത്തു.