കൊച്ചി: യാത്രക്കാർ കുറവായതിനെതുടർന്ന് നിറുത്തലാക്കിയ ഗാന്ധിധാം -തിരുനെൽവേലി പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 28ന് പുനഃരാരംഭിക്കും. തിങ്കളാഴ്ച പുലർച്ചെ 4.40ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ 2.05ന് ഗാന്ധിധാമിൽ എത്തും.തിരുനെൽവേലിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 5.15ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ 2.35ന് തിരുനെൽവേലിയിൽ എത്തും.റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമാണ് പ്രവേശനം. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കൊവിഡ് മാനദണ്ഡം പാലിച്ച്‌കൊണ്ടായിരിക്കും യാത്ര അനുവദിക്കുക.
തിരുനെൽവേലി- ഗാന്ധിധാം ജൂലായ് ഒന്നു മുതൽ സർവീസ് നടത്തും.ഭാവ്നഗർ- കൊച്ചുവേളി പ്രതിവാര ട്രെയിൻ 29 നും കൊച്ചുവേളി - ഭാവ്നഗർ ട്രെയിൻ ജൂലായ് ഒന്നിനും സർവീസ് ആരംഭിക്കും.ഇൻഡോർ - കൊച്ചുവേളി 29 നും കൊച്ചുവേളി - ഇൻഡോർ ജൂലായ് രണ്ടു മുതലും സർവീസ് നടത്തും. പോർബന്തർ - കൊച്ചുവേളി പ്രതിവാര ട്രെയിൻ ജൂലായ് ഒന്നു മുതലും മടക്കസർവീസ് ജൂലായ് നാലു മുതലും ആരംഭിക്കും.