തൃപ്പൂണിത്തുറ: അന്തർസംസ്ഥാന ഗതാഗതം പുനഃസ്ഥാപിച്ചതതോടെ കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഞാവൽപ്പഴം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിത്തുടങ്ങി. ഇതോടെ വഴിയോര വിപണിയും
സജീവമായി. രണ്ടുതരം ഞാവൽപ്പഴങ്ങളാണ് വിൽക്കുന്നത്. ശാസ്ത്രീയമായി രൂപപ്പെടുത്തിയ. സങ്കരയിനത്തിൽപ്പെട്ടവയാണ് വലിയ ഞാവൽപ്പഴം. എന്നാൽ ചെറിയവയ്ക്കാണ് ഔഷധ ഗുണമുള്ളത്. കച്ചവടക്കാരനായ മുഹമ്മദാലി ജിന്ന പറയുന്നു. ഈ പഴങ്ങൾ പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണെന്നാണ് ആയൂർവേദ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.
കോയമ്പത്തൂരിൽ നിന്ന് ലേലത്തിനെടുക്കുന്ന ഞാവൽപ്പഴം പാലക്കാട്ടെത്തിച്ച് അവിടെ നിന്ന് വഴിയോരക്കച്ചവടക്കാരെയും കയറ്റി സംസ്ഥാനത്തിന്റെ വിവിധ കവലകളിൽ 25 കിലോ അടങ്ങുന്ന 5 പെട്ടികൾ വീതം ഇറക്കും. ഇവർ രണ്ടാഴ്ച കച്ചവടം നടത്തും. രാത്രികാല വിശ്രമവും മറ്റും വാഹനങ്ങൾക്കുള്ളിൽ തന്നെ.
1000 രൂപയാണ് ഒരു ദിവസത്തെ ഇവരുടെ കൂലി. അരക്കിലോ ഞാവൽപ്പഴത്തിന് 130 രൂപയാണ് വില.