കളമശേരി: വനിതകൾക്ക് അപമാനമായ വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റുക്കിയ ജമാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലീന ആരോഗ്യദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സീമാ കണ്ണൻ, ഭാരവാഹികളായ സുജാത വേലായുധൻ, സെനിത്ത് ഷിബു, ബിന്ദു ഫ്രാൻസിസ്, പ്രിയ ബാബു, വാണി ദേവി, സംഗീത രാജേഷ് , ബിന്ദു ടീച്ചർ, പ്രിയ ബാബു തുടങ്ങിയവർ പങ്കെടുത്തു.