അങ്കമാലി: പെട്രോൾ വില വർദ്ധനവിനെതിരേയും സംസ്ഥാന സർക്കാർ അധിക നികുതി ഒഴിവാക്കാത്തതിലും പ്രതിഷേധിച്ച്. അങ്കമാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷാജി, ഡി.സി.സി. ഭാരവാഹികളായ മാത്യു തോമസ്, പി.വി. സജീവൻ, കെ.പി.സി.സി അംഗം കെ.വി. മുരളി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ, അഡ്വ.സാജി ജോസഫ്, എം.യു മാർട്ടിൻ, പ്രദീപ് ജോസ്, രാജു പാറയ്ക്കൽ.ബാബു തരിയൻ, കെ.പി. ആന്റപ്പൻ എന്നിവർ നേതൃത്വം നൽകി.