കൊച്ചി: തിരുവനന്തപുരം പട്ടം പ്ളാമൂട് ശ്രീശൈലത്തിൽ പരേതനായ ആദിച്ചനല്ലൂർ പാലവിളയിൽ എം.കെ. ശ്രീധരൻ എൻജിനിയറുടെ ഭാര്യ കനകം ശ്രീധരൻ (കനകമ്മ 91) നിര്യാതയായി. കൊല്ലം കാഞ്ഞാവെളി പലകശേരിൽ പരേതരായ ഡോ. പി.എൻ. പുരുഷോത്തമന്റെയും മൺറോതുരുത്ത് ചെറുകാവ് കുടുംബാംഗം രുദ്രാണിയുടെയും മകളാണ്. മക്കൾ: ഡോ. പി.എസ്. ബിനു, അഡ്വ. പി.എസ്. ബൈജു, ജിജി, ബിബി, ബിജോ. മരുമക്കൾ: സുനാലി, ജൂലി, ഡോ. സുരേഷ്, ഡോ. ശിവപ്രസാദ്, ശശിധരൻ.