മൂവാറ്റുപുഴ: വാഴപ്പിളളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായന വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് അഡ്വ: പി.ആർ രഘു നിർവഹിച്ചു. നാടകാചാര്യൻ പ്രൊഫ.ജി.ശങ്കരപ്പിളള അനുസ്മരണം ഗൂഗിൾ മീറ്റ് വഴി നടന്നു. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ വൈസ് പ്രസിഡന്റ് എം.എൻ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ എൻ.വി പീറ്റർ മുഖ്യ പ്രഭാഷണം നടത്തി.വായനയുടെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.ആർ വിജയകുമാർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ കുട്ടപ്പൻ, സെക്രട്ടറി ആർ. രാജീവ് ,എം എം രാജപ്പൻ പിള്ള, ആർ രവീന്ദ്രൻ, ബാബു, ഗോപി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു.