അങ്കമാലി: ലിറ്റിൽ ഫ്ളവർ ആശുപത്രിയും ജോയ് ആലൂക്കാസ് ഫൗണ്ടേഷനും സംയുക്തമായി അങ്കമാലി മേഖലയിലെ ഓട്ടോറിക്ഷ, ആംബുലൻസ് ഡ്രൈവർമാർക്കായി സൗജന്യ ഭക്ഷ്യക്കിറ്റുകളും കൊവിഡ് സുരക്ഷാ സാമഗ്രികളും കൈമാറി.മൂന്നര ലക്ഷത്തോളം രൂപയുടെ സഹായമാണ് എൽ.എഫ് ആശുപത്രിയും ജോയ് ആലൂക്കാസ് ഫൗണ്ടേഷനും ചേർന്ന് നൽകിയത്.
ഡോ. സ്റ്റിജി ജോസഫ്, ഡോ. ഗോപകുമാർ, ജെറി ജോസ് എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണ ക്ലാസും സംശയ നിവാരണവും നടത്തി.ഫ.ഡോ.റെജു കണ്ണമ്പുഴ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി. പി. ജോസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ വർഗീസ് പാലാട്ടി,ഫാദർ റോക്കി കൊല്ലംകുടി, ജനറൽ മാനേജർ ജോസ് ആന്റണി, ജോർജ് ജോയി അലുക്കാസ് തുടങ്ങിയവർ സംസാരിച്ചു.