കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ വായനദിനം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി. വി.ഐ.സലീം മുഖ്യപ്രഭാഷണം നടത്തി. വി.എസ്.ബാബു, പി.സി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. വായന ദിനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.