കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതുടെ സ്ഥലങ്ങൾ വിറ്റതിലെ നഷ്ടം പരിഹരിക്കാനും കടംവീട്ടാനും കോതമംഗലം കോട്ടപ്പടിയിലെ സ്ഥലം വിൽക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. സ്ഥലമിടപാടിൽ കെ.പി.എം.ജിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുന്നേറ്റം ആവശ്യപ്പെട്ടു.
ആറു കോടിക്ക് വാങ്ങിയ സ്ഥലം 36 കോടി രൂപയ്ക്ക് വിൽക്കാമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. സ്ഥലകുംഭകോണത്തിൽ ലഭിച്ച തുക കച്ചവടത്തിന്റെ പേരിൽ തിരികെ വച്ച് മുഖം മിനുക്കാനാണ് ശ്രമമെന്ന് അൽമായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.