olam
ചെമ്മനാട് ഒലാം അഗ്രോ ഇന്ത്യകമ്പനിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയുന്നു

കോലഞ്ചേരി: ചെമ്മനാട് ഒലാം അഗ്രോ ഇന്ത്യകമ്പനിയുടെ ആഭിമുഖ്യത്തിൽ കമ്പനി ജീവനക്കാർക്കും പരിസരവാസികൾക്കും സൗജന്യ കൊവിഡ് വാക്‌സിനേഷൻ നടത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമ്പനി ബിസിനസ് ഹെഡ് എസ്.ചന്ദ്രശേഖർ, എച്ച്.ആർ മാനേജർ സോണി, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി .ആർ. പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 600 ഡോസ് വാക്‌സിനാണ് ഉപയോഗപ്പെടുത്തുന്നത്. ആസ്റ്റർ മെഡിസി​റ്റി ഹോസ്പി​റ്റൽ ജീവനക്കാരുടെ സഹായത്തോടെയാണ് വാക്‌സിനേഷൻ നടത്തുന്നത്.