മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുളള അംഗ ലൈബ്രറികൾക്ക് 2021-22 വാർഷിക ഗ്രാന്റ് വിതരണം ആരംഭിച്ചു . 63 ലൈബ്രറികൾക്കാണ് വാർഷിക ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. വാർഷിക ഗ്രാന്റിന്റെ 75 ശതമാനം തുകയ്ക്ക് പുസ്തകം വാങ്ങണം. ബാക്കി 25 ശതമാനം തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാവുന്നതാണ്. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന പുസ്തകോത്സവത്തിൽ നിന്നാണ് പുസ്തകം എടുക്കേണ്ടത്. ഗ്രാന്റ് കൈപ്പറ്റുന്നതിനുള്ള ഗ്രാന്റ് രസീത് ഹാജരാക്കി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നിന്ന് ഗ്രാന്റ് തുകയ്ക്കുള്ള ചെക്ക് കൈപ്പറ്റണമെന്ന് കൗൺസിൽ പ്രസിഡന്റ് ജോഷിസ്ക്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.