അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ലഹരി മരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലഹരി വിരുദ്ധ ബോധവത്കരണ ഇന്ന് നടത്തും. വൈകീട്ട് 6 ന് നടക്കുന്ന പരിപാടിയിൽ കേരള ഡയറക്ടർ ജനറൽ ഒഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് മേധാവി ഋഷിരാജ് സിംഗ് പ്രഭാഷണം നടത്തും.സർക്കാരിന്റെ വിമുക്തി ബോധവത്കരണ മിഷന്റെ സഹകരണത്തോട് ഡിസ്റ്റിലെ മാനേജ്‌മെന്റ് വിഭാഗവും ലഹരി വിമുക്ത ക്ലബും ഡിസ്റ്റിലെ ഐ.ക്യുഎ.സി സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.എറണാകുളം ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി.എഅശോക് കുമാർ, ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. സി.ജെ.ഉണ്ണി , മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ജിയോ ബേബി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.www.depaul.edu.in സന്ദർശിക്കുക.