അങ്കമാലി: വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ പരാമർശത്തിൽ പ്രതിഷേധ മഹിളാ കോൺഗ്രസ് ടൗണിൽ ധർണ നടത്തി. മഹിളാ കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മീരാ അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് ലിസി ടീച്ചർ, ജില്ലാ സെക്രട്ടറിമാരായ റീത്താ പോൾ, മേരി വർഗീസ്, ലിസി പോളി,അഡ്വ.കെ.എസ്. ഷാജി,കെ.വി. മുരളി,പി.എൻ . ജോഷി, കെ.പി. ആന്റു എന്നിവർ സംസാരിച്ചു.