മൂവാറ്റുപുഴ: ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനായി പണ്ടപ്പിള്ളി ഗവൺമെന്റ് യു.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. സ്കൂളിലെ അദ്ധ്യാപികയുടേയും മറ്റ് സഹപ്രവർത്തകരുടേയും ശ്രമഫലമായി മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റേയും മറ്റ് സുമനസുകളുടേയും സഹായത്താലാണ് കുട്ടികൾക്ക് ഫോൺ നൽകിയത്. വിതരണോദ്ഘാടനം റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴ ഹെറിറ്റേജ് പ്രസിഡന്റ് സിബി ജയിംസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സാലു പി.എം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അദ്ധ്യാപിക ടി.എം.ഷക്കീല മുഖ്യ പ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി പ്രതിനിധി ജോർജ് ചാന്ത്യം, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ജെ. മനോജ്, മെമ്പർമാരായ ഹാരീസ് കെ.കെ, ഇഎം. ജോർജ്, ദീപു, അദ്ധ്യാപകരായ ഷാജി ജോൺ, ബിജി തോമസ്, ബിന്ദു ബേബി എന്നിവർ സംസാരിച്ചു.