അങ്കമാലി: പെട്രോൾ വില നൂറുരൂപയായിട്ടും നോക്കുകുത്തിയായി ഇരിക്കുന്ന കേന്ദ്ര സർക്കാർ രാജിവക്കണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി അങ്കമാലി ബ്ലോക്ക് കമ്മിറ്റി സമരം നടത്തി. പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച സമരം സംസ്ഥാന ജനറൽ സെക്രട്ടറി സനൽ മൂലൻകുടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിറ്റോ വർഗീസ് അദ്ധ്യക്ഷനായി.വിമൽ അയ്യപ്പൻ, എൽദോസ് ,അഭി അശോകൻ എന്നിവർ സംസാരിച്ചു.