കളമശ്ശേരി : യൂത്ത് കോൺഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പി.എച്ച്.സിക്ക് മുന്നിൽ പ്രതിഷേധിച്ചു. സർക്കാർ വാക്സിൻ ചലഞ്ചിന്റെ പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാത്ത സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിച്ച് കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും ആദ്യഘട്ടത്തിൽ കൊവാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാൻ നിശ്ച്ചയിച്ച 48 ദിവസം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് അൻവർ കരീം അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ യൂത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.എ .വഹാബ് ഉദ്ഘാടനം ചെയ്തു. ഷംസു തലക്കോട്ടിൽ, പി.എം. നജീബ്, മനാഫ് പുതുവായിൽ, കോയാൻ പിള്ള, നാസർ മൂലേപ്പാടം എന്നിവർ നേതൃത്വം നൽകി.