അങ്കമാലി: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, ജാതി തിരിച്ച് കൂലി നിശ്ചയിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുക , പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് തടയുക, ലക്ഷദ്വീപ് ജനതയെ തർക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സമരം യൂണിയൻ ജില്ലാ സെക്രട്ടറി വി.എം.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ മുനിസിപ്പൽ സെക്രട്ടറി ടി.വൈ.ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ.ഐ.കുര്യാക്കോസ്, സജി വർഗീസ്, കൗൺസിലർ പി.എൻ.ജോഷി തുടങ്ങിയവർ സംസാരിച്ചു.മൂക്കന്നൂരിൽ യൂണിയൻ ഏരിയ സെക്രട്ടറി പി.വി.മോഹനനും മഞ്ഞപ്രയിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസും തുറവൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസും കറുകുറ്റിയിൽ കർഷക സംഘം ഏരിയ സെക്രട്ടറി ജിമോൻ കുര്യനും സമരം ഉദ്ഘാടനം ചെയ്തു.