മുളന്തുരുത്തി: തൊഴിലാളികളെ ജാതീയമായി വേർതിരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ഇന്ധന വിലവർദ്ധനവ്‌ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ നടക്കാവ് ജംഗ്ഷനിൽ ധർണ നടത്തി. യൂണിയൻ ഏരിയാ സെക്രട്ടറി എ.പി സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഉഷ ധനപാലൻ, സുമ ജയപ്രകാശ് എന്നിവർ സംസാരിച്ചു.