ആലുവ: വിദ്യാർത്ഥകളുടെ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് എടയപ്പുറം യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ ബിരിയാണ് ചലഞ്ച് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ വെട്ടിക്കകത്ത് ഗ്രൗണ്ടിൽ നടക്കും. 12 മണി വരെയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ. കൊവിഡ് മാനദണ്ഡ പ്രകാരം ബുക്ക് ചെയ്തവരുടെ വീടുകളിൽ ബിരിയാണി എത്തിക്കും. ഇതിനകം എഴുനൂറോളം ഓൺലൈൻ ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. വിവരങ്ങൾക്ക്: 9846778787, 9037333239, 9061868575.